Devendra fadnavis resigns as maharashtra chief minister
കര്‍ണാടക മുന്നിലുണ്ടായിരുന്നു. പക്ഷേ പാഠം പഠിച്ചില്ല. അമിത് ഷായുടെ കുതന്ത്രത്തില്‍ വിശ്വാസമര്‍പ്പിച്ച് കഴിഞ്ഞ ശനിയാഴ്ച രാവിലെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണത്തിന്റെ തിരക്കഥ രചിക്കപ്പെട്ടതാകട്ടെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയും. വോട്ട് ചെയ്ത ജനങ്ങളെ മണ്ടന്മാരാക്കിയുള്ള ഒരേര്‍പ്പാട്. പക്ഷേ കര്‍ണാടകയില്‍ യെഡിയൂരപ്പക്ക് സംഭവിച്ചത് എന്താണോ അത് തന്നെ ഇവിടെയും സംഭവിച്ചു. 80 മണിക്കൂറിന് ശേഷം ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു.